നിരവധി ആരാധകരുളള ഇന്ത്യന്‍ ക്രിക്കറ്റ് താരമാണ് എം എസ് ധോണി.ആരാധകര്‍ ആവേശത്തോടെ ‘തല’ എന്ന് വിളിക്കുന്ന ധോണിക്ക് പുതിയ വിശേഷണവുമായി എത്തിയിരിക്കുകയാണ് മുന്‍ താരം സുരേഷ് റെയ്ന.ഗോട്ട് അഥവാ ഗ്രേറ്റസ്റ്റ് ഓഫ് ഓള് ദ ടൈം എന്ന വിശേഷണം അര്‍ഹിക്കുന്ന ഒരേയൊരു ക്രിക്കറ്റ് താരം ധോണിയാണെന്നാണ് റെയ്ന പറയുന്നത്.’ഗോട്ട്’ എന്ന് കേള്‍ക്കുമ്പോള്‍ തന്റെ സുഹൃത്തും മുന്‍ ക്യാപ്റ്റനുമായ എം എസ് ധോണിയെയാണ് ഓര്‍മ്മ വരുന്നതെന്ന് റെയ്ന പറഞ്ഞത്.
ഓരോ വിശേഷണങ്ങള്‍ കേള്‍ക്കുമ്പോള്‍ പെട്ടെന്ന് മനസ്സില്‍ വരുന്ന താരങ്ങളുടെ പേര് പറയണമെന്നായിരുന്നു റെയ്നയ്ക്ക് നല്കിയ ദൗത്യം. കിങ്, റണ്‍ മെഷീന് എന്നീ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ വിരാട് കോഹ്ലിയെയാണ് മനസ്സില്‍ വരുന്നതെന്ന് റെയ്ന പറഞ്ഞു.വേഗത എന്നത് മുഹമ്മദ് ഷമിയാണെന്നും ഭാവി എന്നത് ശുഭ്മന്‍ ഗില്ലുമാണെന്ന് റെയ്ന പറഞ്ഞു. ഡെത്ത് ഓവര്‍ സ്പെഷ്യലിസ്റ്റായി ജസ്പ്രീത് ബുംറയെ തിരഞ്ഞെടുത്ത റെയ്ന ഗോട്ട് എന്ന വാക്കുപറഞ്ഞപ്പോള് ധോണിയെയാണ് പറഞ്ഞത്.