ന്യൂയോര്‍ക്ക്:ടി20 ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ പാകിസ്ഥാന് ഇന്ന് കാനഡയെ നേരിടും.അമേരിക്കയോടും ഇന്ത്യയോടും ദയനീയ പരാജയം ഏറ്റുവാങ്ങിയ പാകിസ്ഥാന് ജീവന്മരണ പോരാട്ടമാണ് ഇന്നത്തെ മത്സരം.വീരന്മാരായ അയര്‍ലന്‍ഡിനെ തോല്പിച്ചെത്തുന്ന കാനഡയും ബാബര്‍ അസമിനും സംഘത്തിനും കടുത്ത വെല്ലുവിളിയാവുമെന്നുറപ്പ്.രാത്രി എട്ടിന് ന്യൂയോര്‍ക്കിലെ നാസൗ കൗണ്ടി സറ്റേഡിയത്തിലാണ് മത്സരം.
ബാറ്റിംഗിലും ബൗളിംഗിലും വീര്യം വീണ്ടെടുത്ത് ഇനിയുള്ള രണ്ട് കളിയിലും വന്‍വിജയം നേടിയാലേ പാകിസ്ഥാന് പ്രതീക്ഷ നിലനിര്‍ത്താന്‍ കഴിയൂ. ഇതോടൊപ്പം മറ്റ് ടീമുകളുടെ മത്സരഫലവും അനുകൂലമാവണം. ഇന്ത്യ ഗ്രൂപ്പില്‍ ബാക്കിയുള്ള രണ്ട് കളിയിലും ജയിക്കുകയും അമേരിക്ക തോല്‍ക്കുകയും ചെയ്താലേ പാകിസ്ഥാന് സൂപ്പര്‍ എട്ടിലെത്തൂ.