ചെന്നൈ: അനിമല്‍ എന്ന രണ്‍ബീര്‍ കപൂര്‍ ചിത്രത്തിന്റെ വിജയത്തോടെ സംവിധായകന് സന്ദീപ് റെഡ്ഡി വംഗ സിനിമ ലോകത്ത് സുപരിചിതമാണ്.ഇപ്പോള്‍ തന്റെ തെലുങ്ക് പാന്‍-ഇന്ത്യ ആക്ഷന്‍ ചിത്രം സ്പിരിറ്റിന്റെ തിരക്കിലാണ് താരം. അടുത്തിടെ നല്കിയ അഭിമുഖത്തില്‍ പ്രഭാസ് നായകനായി ഒരുക്കുന്ന തന്റെ അടുത്ത ചിത്രം റിലീസ് ദിനത്തില്‍ 150 കോടി കളക്ഷന്‍ നേടുമെന്നാണ് സന്ദീപ് അവകാശപ്പെടുന്നത്.യൂട്യൂബ് ചാനലിനായി ബരദ്വാജ് രംഗനുമായുള്ള അഭിമുഖത്തില്‍ എങ്ങനെയാണ് അടുത്ത ചിത്രം എന്ന സമ്മര്‍ദ്ദം നേരിടുന്നത് എന്ന ചോദ്യത്തിനായിരുന്നു സന്ദീപിന്റെ പ്രതികരണം.
‘തീര്‍ച്ചായും അടുത്ത ചിത്രം ഓടുന്ന സബ്ജക്ടാണ് അതിനാല്‍ ഭയമില്ല.സാറ്റലൈറ്റ്, ഡിജിറ്റല്‍ അവകാശങ്ങള്‍ക്കൊപ്പം പ്രഭാസിന്റെയും എന്റെയും കോമ്പിനേഷനും ചേരുമ്പോള്‍ തന്നെ തുടക്കത്തിലെ മുടക്കിയ പണം കിട്ടും.ടീസര്‍, ട്രെയിലര്‍, ഗാനങ്ങള്‍ എന്നിവയിലൂടെ റിലീസിന് മുന്‍പ് പ്രേക്ഷക ശ്രദ്ധ പരാമവധി പിടിച്ചുപറ്റാന്‍ സാധിക്കും എല്ലാം നന്നായി നടക്കുന്നുണ്ടെങ്കില്‍ റിലീസ് ദിവസം ചിത്രം 150 കോടി രൂപ നേടും.അതൊരു കച്ചവട കണക്കാണ് ചിലപ്പോള്‍ ഇത് ലോകമെമ്പാടും ആയിരിക്കും അല്ലെങ്കില്‍ ഇന്ത്യയില്‍ മാത്രം ആയിരിക്കും.മെറ്റീരിയല്‍ നല്ലതാണെങ്കില്‍ ഇതുപോലൊരു സിനിമയ്ക്ക് ഒറ്റ ദിവസം കൊണ്ട് 150 കോടി രൂപയോളം ഇന്ത്യയില്‍ തന്നെ നേടും’ – സന്ദീപ് അവകാശപ്പെട്ടു.
‘പത്മജയുടേത് തരംതാണ പ്രവൃത്തി:കെ മുരളീധരന്
പ്രഭാസിനൊപ്പം നേരത്തെ ഒരു ചിത്രം ചെയ്യാന്‍ അവസരം ലഭിച്ചെങ്കിലും താന്‍ നോ പറഞ്ഞെന്നും സന്ദീപ് തുറന്നുപറഞ്ഞു. അനിമല്‍ എന്ന ചിത്രത്തിന് മുമ്പ് പ്രഭാസിനെ വെച്ച് ഒരു ഹോളിവുഡ് റീമേക്ക് സംവിധാനം ചെയ്യാനാണ് വാഗ്ദാനം ലഭിച്ചത് എന്നാണ് സ്പിരിറ്റ് സംവിധായകന് വെളിപ്പെടുത്തിയത്. കബീര്‍ സിങ്ങിന് ശേഷം ചെയ്യാനിരുന്ന ചിത്രമാണ് എന്നാല്‍ റീമേക്ക് ആശയം നിരസിച്ച അദ്ദേഹം പിന്നീട് സ്പിരിറ്റിന്റെ കഥയുമായി പ്രഭാസിനെ സമീപിക്കുകയായിരുന്നു.സ്പിരിറ്റിന്റെ ചിത്രീകരണം 2024 നവംബര്‍-ഡിസംബര്‍ മുതല്‍ ആരംഭിക്കുമെന്നും സന്ദീപ് റെഡ്ഡി വംഗ അഭിമുഖത്തില്‍ പറഞ്ഞു.