പ്രഭാസ് ആരാധകര്‍ കാത്തിരിക്കുന്ന കല്‍ക്കി 2898 എഡി റിലീസ് തിയ്യതിയില്‍ മാറ്റമുണ്ടായാക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്.സിനിമാ ട്രേഡ് അനലിസ്റ്റ് റിപ്പോര്‍ട്ടാണ് പുറത്ത് വന്നിരിക്കുന്നത്.മെയ് ഒമ്പതിനായിരുന്നു റിലീസ് പ്രഖ്യാപിച്ചിരുന്നത്.എന്നാല്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.ചിത്രത്തിന്റെ തിയറ്റര്‍ റൈറ്റ്സ് വിറ്റുപോയി എന്നും റിപ്പോര്‍ട്ടുണ്ട്.തിയറ്റര്‍ റൈറ്റ്സിന് ഹിന്ദിയിലേതിന് 110 കോടി രൂപയാണ് ലഭിച്ചത് എന്നുളള വിവരങ്ങളും പുറത്തു വരുന്നുണ്ട്.
യാത്രക്കാരെ വലച്ച് എയര്‍ ഇന്ത്യാ എക്സ്പ്രസ്
കല്‍ക്കി 2898 എഡിയുടെ കഥ സംവിധായകന് നാഗ് അശ്വിന് സൂചിപ്പിച്ചതും പ്രഭാസിന്റെ ചിത്രത്തിന്റെ ആരാധകരെ ആവേശത്തിലാക്കിയിരുന്നു. ഇതിഹാസ കാവ്യമായ മഹാഭാരത കാലത്ത് തുടങ്ങുന്നതായിരിക്കും പ്രഭാസിന്റെ കല്‍ക്കി 2898 എഡിയുടെ പ്രമേയം.അവസാനിക്കുന്നത് 2898 എഡിയിലുമായിരിക്കുമെന്നും വ്യക്തമാക്കിയ സംവിധായകന് നാഗ് അശ്വിന് പ്രഭാസ് നായകനാകുന്ന ചിത്രത്തിന്റെ കഥ 6000 വര്‍ഷങ്ങളിലായി വ്യാപരിച്ച് നില്‍ക്കുന്നതായിരിക്കും എന്നും പറഞ്ഞു.
കല്‍ക്കി 2989 എഡിക്ക് ഒമ്പത് ഭാഗങ്ങളുണ്ടാകും എന്ന് നടന് അഭിനവ് ഒരു അഭിമുഖത്തില്‍ പറഞ്ഞതായി ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.രാജ്യമൊട്ടാകെ ആരാധകരുള്ള ഒരു തെന്നിന്ത്യന്‍ താരമാണ് പ്രഭാസ്.ബോളിവുഡിലടക്കം ചലനങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കുന്ന താരമായതിനാലാണ് കല്‍ക്കി 2898 എഡിക്ക് ഹിന്ദിയിലും തിയറ്റര്‍ റൈറ്റ്സിന് വമ്പന്‍ തുകയായത്.