ഡല്‍ഹി:ക്രിക്കറ്റ് ആരാധകര്‍ കാത്തിരുന്ന ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ഇന്നോ നാളെയോ പ്രഖ്യാപിച്ചേക്കും.15 അംഗ ടീമില്‍ ഒരു സൂപ്പര്‍ താരത്തെ ഒഴിവാക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇന്ത്യന്‍ ടീമിലേക്ക് പ്രധാന മത്സരം നടക്കുന്നത് ഓപ്പണിംഗ് സ്ഥാനത്തേയ്ക്കാണ്.ശുഭ്മാന്‍ ഗില്ലും യശസ്വി ജയ്സ്വാളും തമ്മിലാണ് ഈ മത്സരം.ഇരുവരും ഒരുമിച്ച് ടീമിലെത്താനും സാധ്യതയുണ്ട്.നിലവിലത്തെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 10 താരങ്ങള്‍ ഇതിനോടകം ഇന്ത്യന്‍ ടീമില്‍ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു.
ഹെലികോപ്റ്ററില്‍ കയറുന്നതിനിടെ മമത ബാനര്‍ജി വഴുതി വീണു
മധ്യനിരയില്‍ ശിവം ദുബെ, റിങ്കു സിംഗ് എന്നിവര്‍ തമ്മിലും കടുത്ത മത്സരമുണ്ട്. ഇവര്‍ ഒരുമിച്ച് ടീമിലെത്താനുള്ള സാധ്യതയില്ല. അങ്ങനെ സംഭവിക്കണമെങ്കില്‍ ഗില്‍, ജയ്സ്വാള്‍ എന്നിവരില്‍ ഒരാളെ ഒഴിവാക്കണം.രോഹിത് ശര്‍മ്മ, വിരാട് കോഹ്ലി, ജസ്പ്രീത് ബുംറ എന്നിവര്‍ ടീമില്‍ സ്ഥാനം ഉറപ്പിച്ചെന്നാണ് റിപ്പോര്‍ട്ട്.മോശം ഫോമിലാണെങ്കിലും ഹാര്‍ദ്ദിക്ക് പാണ്ഡ്യയെ ടീമിലെടുത്തേക്കുമെന്നും സൂചനയുണ്ട്.