മുംബൈ:ഐപിഎലില്‍ നിര്‍ണ്ണായക മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതരിരെ ലഖ്നൗ സൂപ്പര്‍ ജയന്റ്സിന് ആശ്വാസ ജയം.മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ ലഖ്നൗ 18 റണ്‍സിന് പരാജയപ്പെടുത്തി.നിക്കോളാസ് പൂരാന്റെയും കെ എല്‍ രാഹുലിന്റെയും അര്‍ദ്ധ സെഞ്ച്വറികളാണ് ലഖ്നൗവിനെ മികച്ച സ്കോറിലെത്തിച്ചത്.ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ ആറ് വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സെടുത്തു.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍അവസാന മത്സരത്തില്‍ മറുപടി ബാറ്റിംഗില്‍ രോഹിത് ശര്‍മ്മയും നമന്‍ ധിറും നടത്തിയ പോരാട്ടങ്ങള്‍ വിജയത്തിലേക്ക് എത്തിയില്ല.ആറിന് 196ല്‍ മുംബൈ ഇന്ത്യന്‍സിന്റെ പോരാട്ടം അവസാനിച്ചു.ഓപ്പണിംഗ് സ്ഥാനത്തെത്തിയെങ്കിലും ദേവ്ദത്ത് പടിക്കലിന് ഫോമിലേക്ക് ഉയരാന്‍ കഴിഞ്ഞില്ല. റണ്‍സെടുക്കും മുമ്പ് പടിക്കല്‍ വിക്കറ്റ് നഷ്ടമാക്കി. പിന്നാലെ മാര്‍ക്കസ് സ്റ്റോയിനിസ് 28 റണ്‍സുമായി സ്കോര്‍ബോര്‍ഡ് ചലിപ്പിച്ചു. എങ്കിലും പവര്‍പ്ലേ അവസാനിക്കും മുമ്പ് തന്നെ സ്റ്റോയിനിസ് മടങ്ങി.
നിക്കോളാസ് പൂരാന്റെ വെടിക്കെട്ട് ലഖ്നൗവിനെ മികച്ച സ്കോറിലേക്ക് നയിച്ചു. 29 പന്തില്‍ അഞ്ച് ഫോറും എട്ട് സിക്സും സഹിതം താരം 75 റണ്‍സെടുത്തു. കെ എല്‍ രാഹുല്‍ 41 പന്തില്‍ 55 റണ്‍സുമായി പുറത്തായി. മുംബൈ നിരയില്‍ നുവാന്‍ തുഷാരയും പീയുഷ് ചൗളയും മൂന്ന് വീതം വിക്കറ്റുകളെടുത്തു.
ഹരിയാനയില്‍ തീര്‍ത്ഥാടക സംഘം സഞ്ചരിച്ച ബസിന് തീപ്പിടിച്ച് എട്ടുപേര്‍ മരിച്ചു
മറുപടി ബാറ്റിംഗില്‍ മുംബൈയ്ക്കായി രോഹിത് ശര്‍മ്മ തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. 38 പന്തില്‍ 10 ഫോറും മൂന്ന് സിക്സും സഹിതം 68 റണ്‍സുമായി രോഹിത് പുറത്തായി. പിന്നാലെ വന്നവരില്‍ നമന്‍ ധിര്‍ പുറത്താകാതെ നേടിയ 62 റണ്‍സാണ് വേറിട്ടുനിന്നത്. 28 പന്തില്‍ നാല് ഫോറും അഞ്ച് സിക്സും സഹിതമാണ് താരത്തിന്റെ പോരാട്ടം. പക്ഷേ അവസാന നിമിഷത്തെ നമന്റെ പോരാട്ടത്തിന് മുംബൈയെ വിജയത്തിലെത്തിക്കാന്‍ കഴിഞ്ഞില്ല.