കൊച്ചി:വിജയ് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ദി ഗോറ്റ്.ടൈം ട്രാവല്‍ സിനിമയായി ദ ഗോട്ട് സമാനതകളില്ലാത്ത ദൃശ്യാനുഭവമായിരിക്കും ഇത് വാഗ്ദാനം ചെയ്യുക എന്നാണ് സംവിധായകന് വെങ്കട്ട് പ്രഭു. വെങ്കിട്ട് പ്രഭു സംവിധാനം ചെയ്യുന്ന ആദ്യ വിജയ് ചിത്രമാണ് ദ ഗോട്ട്.ഷൂട്ടിംഗ് പൂര്‍ത്തിയാക്കി ചിത്രം ഇപ്പോള്‍ പോസ്റ്റ്-പ്രൊഡക്ഷന്‍ അവസാന ഘട്ടത്തിലാണ് എന്നാണ് വിവരം.ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ് വലിയ ആവേശമാണ് കോളിവുഡില്‍ ഉണ്ടാക്കിയിരിക്കുന്നത്.
ലോക്സഭ തെരഞ്ഞടുപ്പില്‍ വന്‍ പണമൊഴുക്ക്,ഇതുവരെ പിടിച്ചത് പണമടക്കം 8889 കോടിയുടെ വസ്തുക്കള്‍
പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ സംബന്ധിച്ച് ചിത്രത്തിന്റെ നിര്‍മ്മാതാവ് അര്‍ച്ചന കല്പത്തി തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ വിവരങ്ങള്‍ പങ്കുവച്ചിരുന്നു.ഹോളിവുഡ് വിഎഫ്എക്സ് ടീമാണ് ചിത്രത്തിന്റെ വിഷ്വല്‍ എഫക്ടില്‍ പ്രവര്‍ത്തിക്കുന്നത് എന്ന വിവരമാണ് നിര്‍മ്മാതാവ് പുറത്തുവിട്ടിരിക്കുന്നത്.നിരവധി വിഎഫ്എക്സ് സീക്വന്‍സുകള്‍ ചിത്രത്തിലുണ്ടെന്നാണ് സൂചന.നേരത്തെ തന്നെ വിജയിയെ ഡീ ഏജ് ചെയ്യുന്ന പ്രക്രിയയ്ക്ക് തന്നെ കോടികള്‍ ചിലവാക്കിയതായി വിവരം പുറത്തുവന്നിരുന്നു.ചിത്രത്തിന്റെ വിഎഫ്എക്സ് ടീം ഹോളിവുഡ് പടം അവതാര്‍ അടക്കം ചെയ്ത സംഘമാണ് എന്നാണ് പുതിയ വിവരം.വിജയിക്ക് പുറമേ മീനാക്ഷി ചൗധരി, ജയറാം, സ്നേഹ, ലൈല, പ്രശാന്ത്, യോഗിബാബു, വിടിവി ഗണേഷ്, അജ്മല്‍ അമീര്‍, മൈക്ക് മോഹന്‍, വൈഭവ്, പ്രേംഗി, അജയ് രാജ്, അരവിന്ദ് ആകാശ് തുടങ്ങിയ വലിയ താര നിര തന്നെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.