സര്‍വകലാശാലക്ക് കീഴിലുള്ള വിവിധ കോളജുകളിലെ ഓണേഴ്സ് പ്രോഗ്രാമുകളിലേക്ക് ഏകജാലക പ്രവേശനത്തിന് ഓണ്‍ലൈന്‍ രജിസ്ട്രേഷന് ആരംഭിച്ചു. സംസ്ഥാനത്ത് ആദ്യമായി രജിസ്ട്രേഷന് തുടങ്ങിയത് എം.ജിയിലാണ്.രാജ്യാന്തര, ദേശീയ തലങ്ങളിലെ ഏറ്റവും മികച്ച സര്‍വകലാശാലകളുടെ കോഴ്സുകള്‍ക്ക് ഒപ്പം നില്ക്കുന്ന രീതിയിലാണ് ഓരോ പ്രോഗ്രാമിന്റെയും സിലബസുകള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നതെന്ന് വൈസ് ചാന്‍സലര്‍ ഡോ. സി.ടി. അരവിന്ദകുമാര്‍ പറഞ്ഞു.
ബിരുദ ഓണേഴ്സ് പ്രോഗ്രാമുകള്‍ക്ക് https://cap.mgu.ac.in/ പോര്‍ട്ടലിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. പ്രോഗ്രാമുകള്‍ ഓരോന്നും ഏത് കോളജുകളിലാണുള്ളതെന്ന് പോര്‍ട്ടലില്‍ അറിയാം. പ്രവേശന നടപടികള്‍ ഏകോപിപ്പിക്കുന്നതിന് കോളജുകളില്‍ നോഡല്‍ ഓഫിസര്‍മാരെ നിയോഗിച്ചിട്ടുണ്ട്. എല്ലാ കോളജിലും ഹെല്പ് ഡെസ്ക്കുകളും പ്രവര്‍ത്തിക്കും. നോഡല്‍ ഓഫിസര്‍മാരുടെയും ഹെല്പ് ഡെസ്ക്കുകളുടെയും ഫോണ്‍ നമ്പറുകള്‍ പോര്‍ട്ടലില്‍ ലഭ്യമാണ്.
കൊച്ചി കപ്പല്‍ശാലയില്‍ കൂറ്റന്‍ ഗാന്‍ട്രി ക്രെയിന്‍ സജ്ജമാകുന്നു
നിലവിലെ കോഴ്സ് ഘടനയില്‍ മാറ്റം വന്നിട്ടുള്ളതിനാല്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന് വിദ്യാര്‍ഥികള്‍ കോളജുകളിലെ ഹെല്പ് ഡെസ്ക്കുകളുടെ സേവനം തേടുന്നതാണ് അഭികാമ്യമെന്ന് ഓണേഴ്സ് പ്രോഗ്രാമിന്റെ ചുമതലയുള്ള നിർവാഹക സമിതി അധ്യക്ഷനായ സിൻഡിക്കേറ്റ് അംഗം ഡോ. ബിജു പുഷ്പൻ അറിയിച്ചു.കോളജുകളിലെ അഞ്ചുവര്‍ഷ ഇന്റഗ്രേറ്റഡ് ബിരുദാനന്തര ബിരുദം, സര്‍വകലാശാലാ കാമ്പസില്‍ നടത്തുന്ന 4+1 ഓണേഴ്സ് പ്രോഗ്രാം എന്നിവയുടെ പ്രവേശനത്തിനും https://cap.mgu.ac.in/ പോര്‍ട്ടല്‍ മുഖേനയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ഫോണ്‍: 0481-2733511, 0481-2733518. ഇ-മെയില്‍: ugcap@mgu.ac.in