കാടിറങ്ങുന്ന വന്യമൃഗങ്ങളുടെ സഞ്ചാരപാത തിരിച്ചറിയാന്‍ എഐ ക്യാമറ സ്ഥാപിക്കുന്നു. നിരീക്ഷണ സംവിധാനത്തിന്റെ ആദ്യഘട്ട പരീക്ഷണം പാലക്കാട് പന്നിമട വനമേഖലയില്‍ നടന്നു. രാത്രിയിലും പകലിലും ചിത്രം പകര്‍ത്താന്‍ കഴിയുന്ന തെര്‍മല്‍ ക്യാമറയുടെ പരീക്ഷണമാണ് നടന്നത്. തെര്‍മല്‍ ക്യാമറയുടെ പ്രവര്‍ത്തനം പരിശോധിക്കാനായി കുങ്കി ആന അഗസ്ത്യനെ ക്യാമറയുടെ മുന്നിലൂടെ നടത്തി.
കളമശ്ശേരിയില്‍ മഞ്ഞപ്പിത്തം പടരുന്നു;പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കി നഗരസഭ
ഡിജിറ്റല്‍ അക്കൂസ്സിക് സെന്‍സിങ് സാങ്കേതികവിദ്യയുടെ സഹായത്തോടെ, ഭൂമിക്കടിയില്‍ കുഴിച്ചിട്ട ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളിന്റെ പ്രവര്‍ത്തനവും വിലയിരുത്തി. ഈ വഴിയിലൂടെയാണ് കാട്ടാനകള്‍ മലമ്പുഴ ആറങ്ങോട്ടുകുളമ്പ്, വേനോലി തുടങ്ങിയ ജനവാസ മേഖലകളിലേക്ക് സ്ഥിരമായി എത്തുന്നത്.