തിരുവനന്തപുരം:തൃശ്ശൂര്‍ പുരം തടഞ്ഞ സംഭവത്തില്‍ സിറ്റി പൊലീസ് കമ്മീഷണര്‍ അങ്കിത് അശോകനെ മാറ്റി പകരം പുതിയ കമ്മീഷണറുടെ നിയമനത്തില്‍ തീരുമാനം എടുക്കുക തിരഞ്ഞെടുപ്പ് കമ്മിഷന്.ഇതിനായി നാല് എസ്പിമാരുടെ പേരുകള്‍ സംസ്ഥാന പോലീസ് മേധാവി തെരഞ്ഞെടുപ്പ് കമ്മീഷണന് നല്കി.ഐപിഎസ് ലഭിച്ച രണ്ടുപേരും പട്ടികയില്‍ ഉള്‍പ്പെടുന്നു.ആംഡ് ബറ്റാലിയന് എസ്പി ജി.ജയദേവ്, ഇന്റലിജന്‍സ് എസ്പി എം.എല്‍.സുനില്‍,പോലീസ് ട്രെയിനിംഗ് കോളജ് പ്രിന്‍സിപ്പല്‍ വി.യു.കുര്യാക്കോസ്, പോലീസ് ആസ്ഥാനത്തെ എഐജി-1 ആര്.വിശ്വനാഥ് എന്നിവരുടെ പേരുകള്‍ പട്ടികയിലുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം.കമ്മീഷന് അനുവദിച്ചാല്‍ മാത്രമോ ഉടന്‍ നിയമന ഉത്തരവ് പുറത്തിറങ്ങു.
സംഭവത്തെ തുടര്‍ന്ന് അങ്കിത് അശോകിനോട് നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.അവധി അനുവദിച്ചുള്ള ഉത്തരവും ഉടന്‍ ഇറങ്ങും.അങ്കിത് അശോകനെ കൂടാതെ അസിസ്റ്റന്റ് കമ്മീഷണര്‍ സുദര്ശനനോടും സ്ഥാനമൊഴിയാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.അടിയന്തരമായി ഇവരെ സ്ഥലം മാറ്റാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി വാങ്ങാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചിരുന്നു.സംഭവത്തില്‍ സംസ്ഥാന പൊലിസ് മേധാവി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.ഒരാഴ്ചക്കകം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് പൊലീസ് മേധാവിക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിരിക്കുന്നത്.
സ്വര്‍ണ്ണ വിലയില്‍ വീണ്ടും ഇടിവ്
പൂരത്തിലെ പോലീസിന്റെ ഇടപെടല്‍ മുമ്പെങ്ങുമില്ലാത്ത വിധം വിമര്‍ശിക്കപ്പെടുകയും തിരഞ്ഞെടുപ്പ് കാലത്ത് അത് തിരിച്ചടിയാകുമെന്നും വന്നതോടെയാണ് അടിയന്തരമായി കമ്മിഷണറെ മാറ്റിനിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനം എടുത്തത്.പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ ഈ തീരുമാനം നടപ്പാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി അനിവാര്യമാണ്.