തിരുവനന്തപുരം:കെഎസ്ആര്‍ടിസിയില്‍ ബുക്കിംഗ് രീതിയില്‍ ക്രമീകരണം ഏര്‍പ്പെടുത്തി.ഫാസ്റ്റ് പാസ്സഞ്ചര്‍ ബസുകളില്‍ വനിതകള്‍ക്കും അംഗപരിമിതര്‍ക്കും മുതിര്‍ന്ന പൗരന്മാര്ക്കും അന്ധര്‍ക്കും മുന്‍കൂട്ടി ബുക്ക് ചെയ്യുന്ന സീറ്റുകളിലാണ് ക്രമീകരണം ഏര്‍പ്പെടുത്തിയത്.
കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചറിലെ നിലവില്‍ റിസര്‍വേഷന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ള ബസുകളിലെ 8, 9, 10, 13, 14, 15 സീറ്റുകള്‍ പുരുഷ യാത്രക്കാര്‍ക്ക് ബുക്ക് ചെയ്യാവുന്ന തരത്തിലായിരുന്നു നേരത്തേ ക്രമീകരിച്ചിരുന്നത്.ഇതു കാരണം ബസില്‍ നിന്നും ടിക്കറ്റ് എടുത്ത് യാത്ര ചെയ്യുന്ന വനിതാ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നതായി പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് മാറ്റം കൊണ്ടു വന്നത്.
സഞ്ജു സാംസണ് അര്‍ഹിച്ച പരിഗണന ലഭിക്കുന്നില്ല;പിന്തുണയുമായി ശശി തരൂര്‍
ഫാസ്റ്റ് പാസഞ്ചര്‍ ബസുകളില്‍ ടിക്കറ്റ് ബുക്ക് ചെയ്ത് നല്കുമ്പോള് 3, 4, 5,8,9,10,13,14,15 എന്നീ സീറ്റുകള്‍ സ്ത്രീ യാത്രക്കാര്‍ക്ക് മാത്രമായി ബുക്ക് ചെയ്തു നല്‍കുന്നതിനായി ഓണ്‍ലൈന്‍ റിസര്‍വേഷനിലും കൗണ്ടര്‍ ബുക്കിംഗിലും ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി കെഎസ്ആര്‍ടിസി അറിയിച്ചു.കൂടാതെ അംഗപരിമിതര്‍ മുതിര്‍ന്ന പൗരന്മാര്, അന്ധന് തുടങ്ങിയവര്‍ക്കായുള്ള 21, 22,26,27,31,47, 52 സീറ്റുകള്‍ മറ്റുയാത്രക്കാര്‍ ബുക്ക് ചെയ്യുന്നത് കാരണം ആവശ്യകതയുള്ള യാത്രക്കാര്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് പരിഗണിച്ച് ഈ നമ്പറുകളിലെ സീറ്റുകളിലും ഓണ്‍ലൈന്‍, കൗണ്ടര്‍ ബുക്കിംഗ് ഒഴിവാക്കിയിട്ടുണ്ട്