തമിഴ് സിനിമ ലോകം ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സൂര്യ നായകനായെത്തുന്ന കങ്കുവ.വന്‍ ക്യാന്‍വാസില്‍ 10,000 ആള്ക്കാര് ആ യുദ്ധ രംഗത്ത് അണിനിരത്തിയാണ് ചിത്രം സംവിധാനം ചെയ്തത്.പ്രമേയത്തോട് നീതിപുലര്‍ത്തുന്ന നിരവധി ആക്ഷന്‍ രംഗങ്ങള്‍ ചിത്രത്തിലുണ്ടാകും എന്നുമാണ് റിപ്പോര്‍ട്ട്.
എന്നാല്‍ ആരാധകര്‍ക്ക് ഇരട്ടി സന്തോഷം പകര്‍ന്ന് കങ്കുവയ്ക്ക് രണ്ടാം ഭാഗമുണ്ടാകും എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്.നിര്‍മാതാവ് ധനഞ്ജയന് ഒരു അഭിമുഖത്തില്‍ പറഞ്ഞതാണ് അത്തരമൊരു സൂചനയിലേക്ക് നയിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. സംവിധാനം നിര്‍വഹിക്കുന്നത് സിരുത്തൈ ശിവയാണ്.വമ്പന്മാരായ ആമസോണ്‍ പ്രൈം വീഡിയോയാണ് ഒടിടി റൈറ്റ്സ് നേടിയത് എന്നതും സൂര്യയുടെ ചിത്രം കങ്കുവയില്‍ വലിയ പ്രതീക്ഷകളുണ്ടാക്കിയിട്ടുണ്ട്.
ഐപിഎലില്‍ ആശ്വാസ ജയവുമായി ലഖ്നൗ
ഒരു നടനെന്ന നിലയില്‍ കങ്കുവ സിനിമ വലിയ അനുഗ്രഹമാണെന്ന് സൂര്യ വ്യക്തമാക്കി. പ്രതീക്ഷയേറെയുള്ള കങ്കുവയുടെ ചിത്രീകരണം ഓരോ ദിവസവും കൂടുതല്‍ മെച്ചപ്പെട്ടതായിരുന്നു എന്നായിരുന്നു നേരത്തെ താരം ചൂണ്ടിക്കിട്ടിയതും.അറിയാത്ത ഒരു പ്രദേശത്ത് നടക്കുന്ന കഥയായതിനാല്‍ കങ്കുവ പ്രധാനപ്പെട്ടതാണെന്നും സൂര്യ വ്യക്തമാക്കിയിരുന്നു.തങ്ങള്‍ കങ്കുവ ഏതാണ്ട് 150 ദവസത്തില്‍ അധികമെടുത്താണ് ചിത്രീകരിച്ചതെന്നും പ്രേക്ഷകര്‍ ഇഷ്ടപ്പെടും എന്നാണ് വിശ്വസിക്കുന്നത് എന്നും സൂര്യ വ്യക്തമാക്കി.